Sunday, September 4, 2011

പുതിയ സംവാദ സംസ്കാരത്തിന്റെ തുടക്കം:കെ.ടി.ജലീൽ MLAക്ക് സ്വീകരണം

സലാലയിലെ സാമൂഹികസാംസ്കാരിക രംഗത്ത് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരേയും ഉൾകൊള്ളുന്ന ഒരു പുതിയ സംവാദ സംസ്കാരത്തിനു തുടക്കം കുറിച്ചുകൊണ്ട് യൂത്ത് അസോസിയേഷൻ ഓഫ് സലാല (യാസ്) ഡോ: കെ.ടി.ജലീൽ MLA ക്ക് സ്വീകരണവും പ്രഭാഷണവും സംഘടിപ്പിച്ചു.

ലോകത്ത് കമ്യൂണിസ്റ്റ് ചേരിയുടെ പതനശേഷം ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കുമെതിരെയുള്ള സാമ്രാജ്യത്വ കടന്നുകയറ്റം വര്‍ധിച്ചുവെന്ന് ഡോ.കെ.ടി ജലീല്‍ അഭിപ്രായപ്പെട്ടു. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്ക് ശേഷം സാമ്രാജ്യത്വം കണ്ടെത്തിയ ബദല്‍ ശത്രുചേരിയാ

ണ് ഇസ്‌ലാമും മുസ്‌ലിം സമൂഹവും. ഇസ്‌ലാമില്‍ ഭീകരത ആരോപിക്കുന്നവര്‍ മുമ്പ് അത് കാണാതെ പോയതും പിന്നീട് അറബ്മുസ്‌ലിം രാജ്യങ്ങളുടെ ഇടയില്‍ തീവ്രവാദ ഭീഷണി ഉയര്‍ത്തി അത് നിയന്ത്രിക്കാനെന്ന വ്യാജേന തങ്ങളുടെ പട്ടാള ക്യാമ്പുകള്‍ തുറന്നതും നാം കാണുന്നു. സ്വന്തം സൈന്യത്തെ തീറ്റിപോറ്റാനുള്ള മുഴുവന്‍ ചെലവും ഇങ്ങനെ സാമ്രജ്യത്വം കണ്ടെത്തുകയായിരുന്നു. ഈ പ്രത്യേക മതസാമൂഹികരാഷ്ട്രീയ സാഹചര്യത്തില്‍ ഇസ്‌ലാമിക സമൂഹം ഇടതുപക്ഷവുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഐ.എം.ഐ. വൈസ് പ്രസിഡന്റ് കെ. ഷൗക്കത്തലി മാസ്റ്റർ അധ്യക്ഷത വഹിച്ചു. യാസ് കേന്ദ്രക്കമ്മിറ്റിയംഗം കെ.പി അര്‍ഷദ് സ്വാഗതവും സെക്രട്ടറി അബ്ദുല്ല മുഹമ്മദ് നന്ദിയും പറഞ്ഞു. കൈരളി പ്രവര്‍ത്തകരായ പ്രകാശന്‍ , വിജയരാഘവന്‍ , യു.പി ശശീന്ദ്രന്‍ , എ.കെ പവിത്രന്‍ എന്നിവരും കെ.ടി. ജലീലിനൊപ്പമുണ്ടായിരുന്നു. പ്രഭാഷണശേഷം സദസില്‍ നിന്നുയര്‍ന്ന ചോദ്യങ്ങള്‍ക്ക് ഡോ.കെ.ടി ജലീല്‍ മറുപടി നല്‍കി. യാസിന്റെ ഉപഹാരം യാസ് വൈസ് പ്രസിഡന്റ് വജ്ഹുല്‍ ഹലീം സമ്മാനിച്ചു.

3 comments:

സുജിത് തോമസ്‌ said...

ആദര്‍ശ ശുദ്ധിയും കര്‍മ ധീരതയുമുള്ള ഒരു യുവ തലമുറ ഉയര്‍ന്നു വരേണ്ടുന്നതിന്റെ ആവശ്യകത വളരെ ഏറെ ആയിരിക്കുന്നു.ഇത്തരം സംരംഭങ്ങള്‍ അതിലേക്കുള്ള ഒരു മുതല്കൂട്ടകട്ടെ എന്ന് ആശംസിക്കുന്നു

Abdullah Muhammed said...
This comment has been removed by the author.
Abdullah Muhammed said...

നന്ദി സുജിത്..നന്മ ആഗ്രഹിക്കുന്ന നല്ല മനുഷ്യരെ സ്നേഹിക്കുന്ന യുവാക്കൾ ഒരുമിക്കുകയാണെങ്കിൽ തീർച്ചയായും അത് സമൂഹത്തിനൊരു മുതൽകൂട്ടായിരിക്കും...തുടർന്നും താങ്കളുടെ പിന്തുണ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.