
സലാലയിലെ സാമൂഹികസാംസ്കാരിക രംഗത്ത് കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരേയും ഉൾകൊള്ളുന്ന ഒരു പുതിയ സംവാദ സംസ്കാരത്തിനു തുടക്കം കുറിച്ചുകൊണ്ട് യൂത്ത് അസോസിയേഷൻ ഓഫ് സലാല (യാസ്) ഡോ: കെ.ടി.ജലീൽ MLA ക്ക് സ്വീകരണവും പ്രഭാഷണവും സംഘടിപ്പിച്ചു.
ലോകത്ത് കമ്യൂണിസ്റ്റ് ചേരിയുടെ പതനശേഷം ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരെയുള്ള സാമ്രാജ്യത്വ കടന്നുകയറ്റം വര്‍ധിച്ചുവെന്ന് ഡോ.കെ.ടി ജലീല്‍ അഭിപ്രായപ്പെട്ടു. സോവിയറ്റ് യൂനിയന്റെ തകര്‍ച്ചക്ക് ശേഷം സാമ്രാജ്യത്വം കണ്ടെത്തിയ ബദല്‍ ശത്രുചേരിയാ
ണ് ഇസ്ലാമും മുസ്ലിം സമൂഹവും. ഇസ്ലാമില്‍ ഭീകരത ആരോപിക്കുന്നവര്‍ മുമ്പ് അത് കാണാതെ പോയതും പിന്നീട് അറബ്മുസ്ലിം രാജ്യങ്ങളുടെ ഇടയില്‍ തീവ്രവാദ ഭീഷണി ഉയര്‍ത്തി അത് നിയന്ത്രിക്കാനെന്ന വ്യാജേന തങ്ങളുടെ പട്ടാള ക്യാമ്പുകള്‍ തുറന്നതും നാം കാണുന്നു. സ്വന്തം സൈന്യത്തെ തീറ്റിപോറ്റാനുള്ള മുഴുവന്‍ ചെലവും ഇങ്ങനെ സാമ്രജ്യത്വം കണ്ടെത്തുകയായിരുന്നു. ഈ പ്രത്യേക മതസാമൂഹികരാഷ്ട്രീയ സാഹചര്യത്തില്‍ ഇസ്ലാമിക സമൂഹം ഇടതുപക്ഷവുമായി സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

3 comments:
ആദര്‍ശ ശുദ്ധിയും കര്‍മ ധീരതയുമുള്ള ഒരു യുവ തലമുറ ഉയര്‍ന്നു വരേണ്ടുന്നതിന്റെ ആവശ്യകത വളരെ ഏറെ ആയിരിക്കുന്നു.ഇത്തരം സംരംഭങ്ങള്‍ അതിലേക്കുള്ള ഒരു മുതല്കൂട്ടകട്ടെ എന്ന് ആശംസിക്കുന്നു
നന്ദി സുജിത്..നന്മ ആഗ്രഹിക്കുന്ന നല്ല മനുഷ്യരെ സ്നേഹിക്കുന്ന യുവാക്കൾ ഒരുമിക്കുകയാണെങ്കിൽ തീർച്ചയായും അത് സമൂഹത്തിനൊരു മുതൽകൂട്ടായിരിക്കും...തുടർന്നും താങ്കളുടെ പിന്തുണ ഉണ്ടായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
Post a Comment