
യൂത്ത് അസോസിയേഷന്‍ ഓഫ് സലാല (യാസ് ) സോമാലിയന്‍ ജനതയ്ക്ക് സഹായമെത്തിക്കാന്‍ സോമാലി ഒമാന്‍ റിലീഫുമായി സഹകരിച്ച് കാമ്പയിന്‍ ആരംഭിച്ചു. ആഗസ്ത് 26 മുതല്‍ സെപ്തംബര്‍ 9 വരെ നടക്കുന്ന കാമ്പയിനില്‍ വസ്ത്രങ്ങള്‍ , ഭക്ഷണം സംഭാവനകള്‍ എന്നിവ സ്വീകരിക്കുന്നതാണ്. സലാലയില്‍ നാലിടത്തായി റിലീഫ് സഹായങ്ങള്‍ ശേഖരിക്കുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ട്. ഉപയോഗയോഗ്യമായ വസ്ത്രങ്ങള്‍ അലക്കിത്തേച്ച് കവറുകളിലാക്കിയോ, 3 മാസമെങ്കിലും കാലവധിയുള്ള ഭക്ഷ്യ പദാര്‍ത്ഥങ്ങള്‍, വെള്ളം (കാര്‍ട്ടണ്‍) എന്നിവയോ ഇവ വാങ്ങാനാവശ്യമായ തുകയോ താഴെപ്പറയുന്ന കേന്ദ്രങ്ങളില്‍ ഏല്‍പ്പിക്കാവുന്നതാണ്. സലാല നമ്പര്‍-5 ഓര്‍ണെമന്റല്‍ ഫിഷ് അക്വാറിയം (അബ്ദുല്‍ റഹ്‌മാന്‍ - 99086905), സലാല സെന്‍ട്രല്‍ - അല്‍ഗസ്സാനി സ്പോര്‍ട്സ് (അബ്ദുല്‍ റഷീദ്-92465109), സലാല സനാഇയ്യ റവാസ്കോയുടെ പിറക് വശം- വെയ് ബ്രിഡ്ജ്( ടി.എം നിസാര്‍ - 99591915), സലാല ഔഖത്ത് -അല്‍ ഹിമം കാര്‍ ആക്‌സസറീസ് (ഷാജഹാന്‍ - 92124465). കൂടുതല്‍ വിവരങ്ങള്‍ക്ക് യാസ് ജനസേവനവിഭാഗം കണ്‍വീനര്‍ പി.ടി ഷബീറുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ 99487798.
No comments:
Post a Comment