Saturday, July 30, 2011

തൊഴിലാളികള്‍ക്ക് ആശ്വാസമായി 'യാസ്' മെഡിക്കല്‍ ക്യാമ്പ്



സലാല: സനഇയ്യ ഭാഗത്തെ അക്കമഡേഷനുകളിലും ലേബര്‍ ക്യാമ്പുകളിലും താമസിക്കുവര്‍ക്ക് സാന്ത്വനമേകി യൂത്ത് അസോസിയേഷന്‍ ഓഫ് സലാല (യാസ്) സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പ് നൂറുകണക്കിന് തൊഴിലാളികള്‍ക്കും കുടുംബങ്ങള്‍ക്കും ആശ്വാസമായി. ഹംദാന്‍ പ്ലാസയിലെ ലൈഫ്‌ലൈന്‍ ഹോസ്്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ മെഡിക്കല്‍ ക്യാമ്പില്‍ നാനൂറിലധം പേര്‍ക്ക് സൗജന്യ വൈദ്യസഹായം ലഭിച്ചു.
ആയിരത്തിലധിക റിയാലിന്റെ മരുന്നുകളും ലാബ് ടെസ്റ്റുകളും സൗജ്യമായി നല്‍കിയത് താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്ക് പ്രയോജനപ്പെട്ടു. ഇന്നലെ വൈകുന്നേരം നാലിന് ആരംഭിച്ച ക്യാമ്പിന്റെ ഉദ്ഘാടനം സലാല പോര്‍ട്ട് ആരോഗ്യവിഭാഗം മേധാവി ഡോ. അമാനുല്ല നിര്‍വഹിച്ചു. ചടങ്ങില്‍ ഐ.എം.ഐ. പ്രസിഡന്റ് സി.പി. ഹാരിസ് അധ്യക്ഷത വഹിച്ചു. ലൈഫ്‌ലൈന്‍ ഹോസ്‌പിറ്റല്‍ മാര്‍ക്കറ്റിങ് മാനേജര്‍ അനില്‍ ബാബു, യാസ് പ്രസിഡന്റ് സലീം സേട്ട് എന്നിവര്‍ സംസാരിച്ചു. ക്യാമ്പില്‍ ഒരുക്കിയ ആരോഗ്യ ബോധവല്‍ക്കരണ പ്രദര്‍ശനം ശ്രദ്ധേയമായി. വിവിധ രോഗങ്ങളുടെ പ്രതിരോധനത്തിനും രോഗികള്‍ സ്വീകരിക്കേണ്ട ചികിത്സാ രീതികളെക്കുറിച്ചും അറിവുപകര്‍ന്ന പ്രദര്‍ശനം ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ഭാവിജീവിതത്തില്‍ പ്രയോജനപ്പെടുമെന്ന് ഡോ. അമാനുല്ല പറഞ്ഞു.
ക്യാമ്പിന്റെ നടത്തിപ്പിന് 50 പേരടങ്ങുന്ന വളന്റിയര്‍മാര്‍ സേവനരംഗത്തുണ്ടായിരുന്നു. ക്യാമ്പില്‍ സേവനമനുഷ്ഠിച്ച ഡോക്ടര്‍മാര്‍ക്കും പാരാമെഡിക്കൽ ജീവനക്കാര്‍ക്കുമുള്ള ഉപഹാരം ഐ.ആര്‍.ഡബ്ലിയു. കണ്‍വീനര്‍ കെ.എം. ഹാഷിം, യാസ് ജനസേവനവിഭാഗം കണ്‍വീനര്‍ ശബീര്‍ പി.ടി. എന്നിവര്‍ കൈമാറി. യാസ് വൈസ് പ്രസിഡന്റ് വജുഹുല്‍ ഹലീം നന്ദി പറഞ്ഞു.


No comments: