സലാല: സലാലയിലെ യുവജന കൂട്ടായ്മയായ യൂത്ത് അസോസിയേഷന്‍ ഓഫ് സലാല (യാസ്) സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയുമായി സഹകരിച്ച് നടത്തിയ രക്തദാന ക്യാമ്പ് ടിസ പ്രസിഡന്റ് റസല്‍ മുഹമ്മദ് രക്തം ദാനം നടത്തി ഉദ്ഘാടനം നിര്‍വഹിച്ചു. രാവിലെ എട്ടിനാരംഭിച്ച ക്യാമ്പില്‍ 50 ലധികം യുവാക്കള്‍ രക്തം നല്‍കി. യുവജനങ്ങള്‍ സ്ഥിരമായി രക്തം നല്‍കാന്‍ സന്നദ്ധമാവുകയാണെങ്കില്‍ ലോകത്ത് രക്തം ലഭ്യമാകാതെ സംഭവിക്കുന്ന മരണങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയുമെന്ന് സലാല സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ ഹെമറ്റോളജി വിഭാഗത്തിലെ ഡോ. സൈഫുദ്ദീന്‍ അഭിപ്രായപ്പെട്ടു. ലോകത്ത് രക്തത്തിന്റെ ആവശ്യം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സന്നദ്ധസംഘടനകള്‍ ഇടക്കിടെ ഇത്തരത്തിലുള്ള രക്തദാന ക്യാമ്പുകള്‍ സംഘടിപ്പിക്കാന്‍ മുന്നോട്ട് വരണം. രക്തദാനത്തിന്റെ പ്രാധാന്യം കാമ്പയിനിലൂടെ സമൂഹത്തിലെ എല്ലാവരിലുമെത്തേണ്ടതുണ്ട്. ആരോഗ്യവാനായ വ്യക്തിക്ക് വര്‍ഷത്തില്‍ മൂന്നോ നാലോ പ്രാവശ്യം രക്തദാനം നിര്‍വഹിക്കാവുന്നതാണ്. രക്തദാനം നടത്തിയ വ്യക്തിയുടെ ശരീരത്തില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ പഴയ അളവില്‍ വീണ്ടും ഉല്‍പാദിപ്പിക്കപ്പെടുന്നതാണ്. ഇത്തരം കാമ്പയിനുകള്‍ രക്തംദാനം ചെയ്യാന്‍ മടിയുള്ളവര്‍ക്കും ഭയപ്പാടോടെ കാണുന്നവര്‍ക്കും അത് മാറ്റിയെടുക്കാന്‍ സഹായകമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ മഹദ്‌സംരംഭവുമായി മുന്നോട്ട് വന്ന യാസ് പ്രവര്‍ത്തകരെ അദ്ദേഹം അഭിനന്ദിച്ചു. ക്യാമ്പ് വരും ദിവസങ്ങളിലും തുടരുമെന്ന് 'യാസ്' ജനസേവന വിഭാഗം കണ്‍വീനര്‍ ശബീര്‍ പി.ടി. അറിയിച്ചു. താല്‍പര്യമുള്ളവര്‍ക്ക് 99487798 എന്ന നമ്പറില്‍ ബന്ധപ്പെടാം. സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയിലെ ബ്ലഡ് ബാങ്ക് ഇന്‍ചാര്‍ജായ അന്‍സാരിയുടെ സേവനങ്ങള്‍ക്ക് യാസ് നന്ദി പറഞ്ഞു. യാസ് പ്രസിഡന്റ് ജി.സലീം സേട്ട്, ജനറല്‍ സെക്രട്ടറി കെ.ജെ സമീര്‍, സെക്രട്ടറി എഞ്ചിനീയര്‍ അബ്ദുല്ലാ മുഹമ്മദ്, ജനസേവന വിഭാഗം കണ്‍വീനര്‍ പി.ടി. ശബീര്‍ എന്നിവര്‍ രക്തദാന ക്യാമ്പിന് നേതൃത്വം നല്‍കി.
No comments:
Post a Comment