Tuesday, April 10, 2012

യൂത്ത് അസോസിയേഷന്‍ ഓഫ് സലാല യാസ് ഫെസ്റ്റ് നടത്തി

സലാല . യൂത്ത് അസോസിയേഷന്‍ ഓഫ് സലാല സംഘടിപ്പിച്ച യാസ് ഫെസ്റ്റ് യുവജനങ്ങളുടെ സര്‍ഗാവിഷ്കാരങ്ങളുടെ സംഗമവേദിയായി. വൈവിധ്യമാര്‍ന്ന കലാപ്രകടനങ്ങള്‍ സദസ്യര്‍ക്ക് ആസ്വാദ്യകരവും പ്രവാസ ജീവിതത്തിന്റെ വിരസതയും ആലസ്യവും അകറ്റി. ഫെസ്റ്റിന്റെ ഉദ്ഘാടനം പ്രവാസി കൌണ്‍സില്‍ സലാല പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ കൊടുങ്ങല്ലൂര്‍ നിര്‍വഹിച്ചു. യുവാക്കളില്‍ ലക്ഷ്യബോധവും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തിയെടുക്കാന്‍ പ്രയത്നിക്കുന്ന യാസ് അവരുടെ കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള വേദികള്‍ ഒരുക്കിക്കൊടുക്കുന്നത് പ്രശംസനീയമാണ്. ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൂടെ സലാലയിലെ സാമൂഹിക - സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമാകാന്‍ യാസിന് ഇതിനകം സാധിച്ചിട്ടുണ്ട്. യുവാക്കളുടെ കര്‍മശേഷി ക്രിയാത്മകമായി പ്രയോജനപ്പെടുത്തി യാസ് നടത്തിവരുന്ന പരിപാടികള്‍ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.

യാസ് പ്രസിഡന്റ് അര്‍ഷദ് കെ.പി. അധ്യക്ഷത വഹിച്ചു. ഐഎംഐ മുന്‍ പ്രസിഡന്റ് സി.പി. ഹാരിസ്, ഏഷ്യാ എക്സ്പ്രസ് ഏരിയ മാനേജര്‍ അബ്ദുല്‍ നാസര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. യാസിന്റെ ലോഗോ പ്രകാശനവും മെംബര്‍ഷിപ് വിതരണോദ്ഘാടനവും ചടങ്ങില്‍ നടന്നു.

കവയിത്രി ഫാത്തിമാദോഫാര്‍ കലാപരിപാടികളുടെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് കവിതാലാപനം നടത്തി. ഗാനമേള, സ്കിറ്റ്, കവിത, നാടകം തുടങ്ങി വിവിധ കലാരൂപങ്ങള്‍ അരങ്ങേറി. യാസ് കലാവേദി കണ്‍വീനര്‍ ജി. സലീം സേട്ട് സ്വാഗതവും ജനറല്‍ സെക്രട്ടറി അബ്ദുല്ല മുഹമ്മദ് നന്ദിയും പറഞ്ഞു.

Monday, April 2, 2012

ഭൂമിയുടെ രക്ഷക്കായി ഒരു മണിക്കൂർ ഒത്തുകൂടൽ

സലാല: ഭൗമ മണിക്കൂർ ആചരണവുമായി ബന്ധപ്പെട്ട്‌ ' യാസിന്റെ ആഭിമുഖ്യത്തിൽ ഭൂമിക്കും ഭാവിതലമുറക്കും വേണ്ടി ഒത്തുകൂടിയവർ ഭൂമിയുടെ വേവും ചുടും പങ്കുവെച്ചു. ഐഡിയൽ സെന്റർ അങ്കണത്തിൽ മെഴുകുതിരി നാളത്തിൽ ഒത്തുകൂടിയവർ ആഗോളതാപനവും പരിസ്ഥിതി മലിനീകരണവും മാലിന്യ പ്രശ്നങ്ങളും തുടങ്ങി ഭൂമിയുടെ തീരാദു:ഖങ്ങളിൽ വേപഥു പൂണ്ടു. ഭാവി തലമുറക്ക്‌ വേണ്ടി കരുതി വെക്കാതെ ഭൂമിയെ സ്വാർത്ഥമായി ഉപയോഗിക്കുന്നതാണ്‌ ഇന്നത്തെ പ്രശ്നങ്ങളുടെ കാതലെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക, പരമാവധി പുനരുപയോഗിക്കുക, വെള്ളം, വൈദ്യുതി എന്നിവയുടെ ദുരുപയോഗം തടയുക, മാലിന്യസംസ്കരണം ഓരോ വ്യക്തിയിൽ നിന്നും തുടങ്ങുക എന്നീ കാര്യങ്ങളിൽ വ്യാപകമായ ബോധവൽക്കരണം ആവശ്യമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. യാസ്‌ ആക്ടിംഗ്‌ പ്രസിഡന്റ്‌ വജ്‌ഹുൽ ഹലീം വിഷയം അവതരിപ്പിച്ചു. ഡോ. നിസ്താർ, ഇ.ജി സുബ്രൻ, വഹീദുസ്സമാൻ, അബ്ദുല്ല മുഹമ്മദ്‌, കെ.മുഹമ്മദ്‌ സാദിഖ്‌, സൂരജ്‌, പി.കുഞ്ഞുമുഹമ്മദ്‌, യു.എ.ലത്തീഫ്‌ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജി.സലീം സേഠ്‌ ചർച്ച നിയന്ത്രിച്ചു.

Tuesday, January 24, 2012

യാസ്: അർഷദ്.കെ.പി പ്രസിഡന്റ്, അബ്ദുല്ല മുഹമ്മദ് ജനറൽ സെക്രട്ടറി

സലാല: സലാലയിലെ യുവജന കൂട്ടായ്മയായ യാസിന്റെ 2012-13 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി അർഷദ് കെ.പി യും ജനറൽ സെക്രട്ടറിയായി അബ്ദുല്ല മുഹമ്മദുമാണ് തിരഞ്ഞെടുക്കപെട്ടത്. എ. കെ.വജ്‌ഹുൽ ഹലീമാണ്‌ വൈസ് പ്രസിഡന്റും മീഡിയ കൺവീനറും. സമീർ കെ.ജെ (സെക്രട്ടറി, പബ്ലിക്ക് റിലേഷൻ കൺവീനർ), സാബൂഖാന്‍ (ട്രഷറർ) എന്നിവരാണ്‌ മറ്റ് ഭാരവാഹികൾ. കേന്ദ്ര കൂടിയാലോചനാസമിതി അംഗങ്ങളായി സലീം സേട്ട് (ആർട്സ്, റിസർച്ച് & ഡെവലപ്മെന്റെ കൺവീനർ) ,ഷബീർ പി.ടി (റിലീഫ് വിംഗ് കൺവീനർ), എന്‍ പി. സിദ്ദീഖ് (സ്പോർട്സ് കൺവീനർ), റഷീദ്.പി, ഷജീർ.കെ.എം, റിയാസ്.പി.പി എന്നിവരെയും തിരഞ്ഞെടുത്തു. കലാ സാംസ്കാരിക ജനസേവന പ്രവര്ത്തംനങ്ങൾ തുടരുന്നതിനോടൊപ്പം കായികരംഗത്തും മാധ്യമരംഗത്തും കൂടുതൽ സജീവമാകുമെന്നും പ്രവാസീ യുവജനങ്ങളുടെ ഒഴിവുസമയവും കര്മ്മ്ശേഷിയും ഫലപ്രദമായി പ്രയോജനപ്പെടുത്താനുതകുന്ന വൈവിധ്യമാര്ന്നി പരിപാടികൾ നടപ്പിലാക്കുമെന്നും പുതിയ യാസ് പ്രസിഡന്റ് പറഞ്ഞു. ഒപ്പം മദ്യം, മയക്കുമരുന്ന്, പലിശ, ലൈംഗിക കുറ്റകൃത്യങ്ങൾ തുടങ്ങിയ സമൂഹിക തിന്മകൾക്കെതിരെ ശക്തമായ ബോധവൽക്കരണവും സമാനമനസ്കരായ സഹൃദയരുടെ സഹകരണത്തോടെ കർമ പരിപാടികളും നടപ്പിലാക്കും. സാമൂഹിക പ്രതിബദ്ധതയും മൂല്യബോധമുള്ള ഏതൊരു മലയാളിക്കും യാസുമായി ചേര്ന്ന് പ്രവര്ത്തി ക്കാനാവും വിതം വിശാലമാണ് യാസിന്റെ ഘടനാസംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു . ഐഡിയൽ സെന്ററിൽ നടന്ന തിരഞ്ഞെടുപ്പ് യോഗത്തിന് യാസ് രക്ഷാധികാരി കെ.ഷൗക്കത്തലി മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

Monday, January 23, 2012

ആവേശം തിരതല്ലിയ സ്പോർട്സ്മീറ്റ്

kem-e: bq-¯v A-tkm-kn-tbj³ Hm-^v kem-e(bmkv) ap-kv-X-^ kp-Â-¯m³ F-Ivv-kv-tN-©n-sâ k-l-I-c-W-t¯m-Sp-Iq-Sn {]-hm-kn a-e-bm-fn-I-Ä-¡m-bn kw-L-Sn-¸n-¨ kvv-t]m-À-Sv-kv ao-än-\v B-th-i-I-cam-b ]-cn-k-am-]vvXn. HuJ-¯v kvv-t]m-À-Sv-kv tImw-¹-Ivv-kn-Â sh-In«v 4.30\v XpS-¡w Ip-dn-¨ Im-bn-I-a-Xvv-k-c-¯nsâ Hu-tZymKn-I D-Zvv-Lm-S-\w tjm-«v-]p-«v F-dnªp-sIm-­v C-´y³ tkm-jy-Â ¢-_v {]-knUâv a³-{]o-Xv knw-Kv \nÀhln¨p. sF.Fw.sF. {]-knUâv sI. ju-I¯-en A-[y-£-X h-ln-¨ N-S-§n-Â bm-kv sk³-{S-Â I-½n-än-bw-Kw keow tk-«v kzmK-Xw ]-dªp.
k-em-e-bn-se {]-hm-kn- Im-bn-I-t{]-an-IÄ-¡v B-th-i-I-cam-b H-«-t\-Iw ap-lq-À-¯-§-Ä k-½m-\n-¨ ao-än- \q-dp-I-W-¡n-\v t]-À hnhn-[ a-Xvv-k-c-§-fn- am-äp-c¨p. \m-ev So-ap-I-fp-sS _m-\-dn- \-S-¶ a-Xvv-k-c-¯n- {Sm-Ivv-t^m-gv-kv Sow 32 t]m-bn-tâmSv Hm-h-dm-Ä In-co-Sw t\-Sn. 31 t]m-bnâv t\Sn-b \yq kv-äm-À Sow c-­mw Øm-\-s¯¯n. hy-àn-K-X a-Õ-c-§-fn- H¶pw c­pw Øm-\-§-Ä t\-Sn-b-h-cp-sS t]-cp-hnh-cw Np-hsS.
tjm-«v-]p«v : 1. j-d-^p-±o³, 2. A³jZv
ssl-Pw-]v: 1. ss^-k-Â, 2. A-\n-Â-Ip-am-À
Un-kvI-kv t{Xm: 1. A-_vv-Zp-Â a-PoZv 2. j-d-^p-±o³
temw-Kv Pw-]v: 1. A-\n-Â-Ip-amÀ, 2. j-lo-À jm
hm-¡nw-Kv sd-bvkv: 1. A-kow 2. kp-{_³
100 aoä-À Hm-«w: 1. A-Pvv-aÂ, 2. ^m-bn-kv
1500 aoä-À Hm-«w: 1. A-\n-Â Ip-amÀ, 2. km-Pp 
{Kq-¸v a-Xvv-k-c-§-Ä Im-Wn-I-Ä¡pw ]-s¦-Sp-¯ So-ap-I-Ä¡pw Hcp-t]m-se D-tZz-Khpw B-th-i-hpw \n-d-ª-Xmbn. a-Xvv-k-c-¯n-sâ B-Zym-h-km-\wh-sc B-th-iw Xn-c-XÃn-b h-Swh-en a-Õ-c-¯n- keow Iym-]vv-ä\m-b \yq kv-äm-À Sow H-¶mw k-½m-\hpw j-Po-À Iym-]vv-ä\m-b \yq kvv-äm-À Sow c­mw Øm-\hpw t\-Sn. 100 X 4 ao-ä-À dn-te a-Õ-c-¯n- H¶pw c­pw Øm-\-§-Ä {Sm-Ivv-t^m-gvv-kv Sow ssI-b-S-¡n. kem-e kv-ss{S-t¡-gvv-kn-sâ A-\n- Iq-am-À G-ähpw Iq-Sp-X- t]m-bnâpIÄ t\-Sn hy-àn-K-X Nm-¼y-\mbn.
]p-cp-j³-am-cp-sS a-Xvv-k-c-§Ä-¡v k-am-´-c-am-bn kvv-{Xo-IÄ-¡v am-{X-am-bn {]-tXy-Iw a-Xvv-k-c-§-Ä \-S¶p. \q-dp-I-W-¡n-\v kv-{Xo-I-fm-Wv hnhn-[ a-Xvv-k-c-§-fn-Â B-th-i-]qÀ-hw ]-s¦-Sp-¯Xv. h-\n-X-I-Ä-¡m-bn \-S¯n-b hy-àn-K-X-a-Xvv-k-c-§-fn-Â H¶pw c­pw Øm-\-§-Ä t\-Sn k-½m-\w I-c-Ø-am-¡n-b-h-À Np-hsS.
tjm-«v-]p-«v: 1. k-_oX, 2. l_o-_
hm-¡nw-Kv sd-bv-kv: 1. kp-d¿, 2. k_o-\ a-iv-lqZv
se-a¬ kv-]q¬ sd-bv-kv: 1. kmZn-b bm-knÀ, 2. kao-d tk-«v
100 aoä-À Hm-«w: 1. keo-\ A-ivvd-^v, 2. k³-Pp A³-km-À
h-\n-X-I-fp-sS {Kq-¸v C-\-amb h-Sw-h-en-bn-Â l-eo-am A-_vv-Zp-Â Jm-Z-À Bâv Sow H¶mw Øm-\hpw kp-d-¿ ap-\-Æ-À Bâvv Sow c­mw Øm-\hpw t\Sn. jq«v Hu-«n-Â kp-d-¿ ap-\-Æ-À Bâv Sow H-¶mw Øm-\hpw B_nZ I-S-t¼m-«v Bâv Sow c­mw kvv-Ym-\hpw t\Sn. 
hn-P-bn-I-Ä-¡p-Å k-½m-\-Zm-\w ap-kvv-X-^ kp-Â-¯m³ F-Ivv-kv-tN-©v am-\-P-À t{]w-Ip-am-À, A-Pn¯v (C-´y³ tkm-jy-Â ¢-_v kem-e kv-t]m-À-Sv-kv hnw-Kv I¬-ho-\-À), sF.Fw.sF. ap³ ]-knUâv kn.]n. lm-cnkv, tamk-kv, (ap-kv-X-^ kp-Â-¯m³ F-Ivv-kv-tN©v) lw-k au-ehn, hlo-Z ju-¡-¯en (sF.Fw.sF. h-\n-Xm hn-`m-Kw {]-kn-Uâv) F-¶n-h-À \n-À-h-ln¨p. P-\-d-Â I¬-ho-\-À F-©n-\o-b-À F³.]n. kn-±o-Jv \-µn ]-dªp.

Monday, January 9, 2012

സ്പോർട്സ് മീറ്റ് 2012

യൂത്ത് അസോസിയേഷൻ ഓഫ് സലാല (യാസ്) സലാലയിലെ മലയാളീ സുഹൃത്തുക്കൾക്കായ് ഈ മാസം 13 ന് സ്പോർട്സ് മീറ്റ് സംഘടിപ്പിക്കുന്നു.
മത്സര വിഭാഗങ്ങൾ
1. സ്പ്രിന്റ് (100 മീറ്റർ)
2. 100 x 4 റിലേ
3. ഷോർട്ട് പുട്ട്
4. ഡിസ്ക് ത്രോ
5. ബോൾ ത്രോ
6. നടത്ത മത്സരം (സീനിയർ മാത്രം), 7. ലോംഗ് ജംപ്, 8. ഹൈ ജംപ്, 9. സാക് റെയ്സിംഗ്, 10. സ്ലോ സൈക്ലിംഗ്, 11. ടഗ് വാർ (വടം വലി), 12. ത്രോ ബോൾ
മത്സരങ്ങളിൽ പങ്കെടുക്കുവാൻ താൽപ്പര്യമുള്ളവർ യാസ് സ്പോർട്സ് കൺവീനർ N.P. സിദ്ദീഖുമായ് ബന്ധപ്പെടുക (99484599)
 ഔഖത്ത് സ്പോർട്സ് കോംപ്ലക്സിൽ സംഘടിപ്പിക്കുന്ന മീറ്റിലേക്ക് എല്ലാ സുഹൃത്തുക്കൾക്കും സ്വാഗതം