സലാല:
ഭൗമ മണിക്കൂർ ആചരണവുമായി ബന്ധപ്പെട്ട് ' യാസിന്റെ ആഭിമുഖ്യത്തിൽ
ഭൂമിക്കും ഭാവിതലമുറക്കും വേണ്ടി ഒത്തുകൂടിയവർ ഭൂമിയുടെ വേവും ചുടും
പങ്കുവെച്ചു. ഐഡിയൽ സെന്റർ അങ്കണത്തിൽ മെഴുകുതിരി നാളത്തിൽ ഒത്തുകൂടിയവർ
ആഗോളതാപനവും പരിസ്ഥിതി മലിനീകരണവും മാലിന്യ പ്രശ്നങ്ങളും തുടങ്ങി ഭൂമിയുടെ
തീരാദു:ഖങ്ങളിൽ വേപഥു പൂണ്ടു. ഭാവി തലമുറക്ക് വേണ്ടി കരുതി വെക്കാതെ
ഭൂമിയെ സ്വാർത്ഥമായി ഉപയോഗിക്കുന്നതാണ്
ഇന്നത്തെ പ്രശ്നങ്ങളുടെ കാതലെന്ന് ചർച്ചയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറക്കുക, പരമാവധി പുനരുപയോഗിക്കുക, വെള്ളം,
വൈദ്യുതി എന്നിവയുടെ ദുരുപയോഗം തടയുക, മാലിന്യസംസ്കരണം ഓരോ വ്യക്തിയിൽ
നിന്നും തുടങ്ങുക എന്നീ കാര്യങ്ങളിൽ വ്യാപകമായ ബോധവൽക്കരണം ആവശ്യമാണെന്ന്
പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. യാസ് ആക്ടിംഗ് പ്രസിഡന്റ് വജ്‌ഹുൽ ഹലീം
വിഷയം അവതരിപ്പിച്ചു. ഡോ. നിസ്താർ, ഇ.ജി സുബ്രൻ, വഹീദുസ്സമാൻ, അബ്ദുല്ല
മുഹമ്മദ്, കെ.മുഹമ്മദ് സാദിഖ്, സൂരജ്, പി.കുഞ്ഞുമുഹമ്മദ്,
യു.എ.ലത്തീഫ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ജി.സലീം സേഠ് ചർച്ച
നിയന്ത്രിച്ചു.

No comments:
Post a Comment