സലാല: സലാലയിലെ യുവജന കൂട്ടായ്മയായ
യാസിന്റെ 2012-13 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റായി
അർഷദ് കെ.പി യും ജനറൽ സെക്രട്ടറിയായി അബ്ദുല്ല മുഹമ്മദുമാണ്
തിരഞ്ഞെടുക്കപെട്ടത്. എ. കെ.വജ്‌ഹുൽ ഹലീമാണ് വൈസ് പ്രസിഡന്റും മീഡിയ
കൺവീനറും. സമീർ കെ.ജെ (സെക്രട്ടറി, പബ്ലിക്ക് റിലേഷൻ കൺവീനർ), സാബൂഖാന്‍
(ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. കേന്ദ്ര കൂടിയാലോചനാസമിതി
അംഗങ്ങളായി സലീം സേട്ട് (ആർട്സ്, റിസർച്ച് & ഡെവലപ്മെന്റെ കൺവീനർ)
,ഷബീർ പി.ടി (റിലീഫ് വിംഗ് കൺവീനർ), എന്‍ പി. സിദ്ദീഖ് (സ്പോർട്സ് കൺവീനർ),
റഷീദ്.പി, ഷജീർ.കെ.എം, റിയാസ്.പി.പി എന്നിവരെയും തിരഞ്ഞെടുത്തു. കലാ
സാംസ്കാരിക ജനസേവന പ്രവര്ത്തംനങ്ങൾ തുടരുന്നതിനോടൊപ്പം കായികരംഗത്തും
മാധ്യമരംഗത്തും കൂടുതൽ സജീവമാകുമെന്നും പ്രവാസീ യുവജനങ്ങളുടെ ഒഴിവുസമയവും
കര്മ്മ്ശേഷിയും ഫലപ്രദമായി പ്രയോജനപ്പെടുത്താനുതകുന്ന വൈവിധ്യമാര്ന്നി
പരിപാടികൾ നടപ്പിലാക്കുമെന്നും പുതിയ യാസ് പ്രസിഡന്റ് പറഞ്ഞു. ഒപ്പം മദ്യം,
മയക്കുമരുന്ന്, പലിശ, ലൈംഗിക കുറ്റകൃത്യങ്ങൾ തുടങ്ങിയ സമൂഹിക
തിന്മകൾക്കെതിരെ ശക്തമായ ബോധവൽക്കരണവും സമാനമനസ്കരായ സഹൃദയരുടെ സഹകരണത്തോടെ
കർമ പരിപാടികളും നടപ്പിലാക്കും. സാമൂഹിക പ്രതിബദ്ധതയും മൂല്യബോധമുള്ള
ഏതൊരു മലയാളിക്കും യാസുമായി ചേര്ന്ന് പ്രവര്ത്തി ക്കാനാവും വിതം വിശാലമാണ്
യാസിന്റെ ഘടനാസംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു . ഐഡിയൽ സെന്ററിൽ
നടന്ന തിരഞ്ഞെടുപ്പ് യോഗത്തിന് യാസ് രക്ഷാധികാരി കെ.ഷൗക്കത്തലി മാസ്റ്റർ
അദ്ധ്യക്ഷത വഹിച്ചു.

No comments:
Post a Comment