സലാലയിലെ കലാ, കായിക, സാമൂഹിക, സംസ്കാരിക, ജനസേവന മേഖലകളിലെ സജീവസാന്നിധ്യമാകുവാനും സലാലയിലെ മുഴുവൻ മലയാളിയുവാക്കൾക്കും പ്രാതിനിധ്യമുള്ള ഒരു യുവജനസംഘമായ് മാറുകയും ചെയ്യുക എന്നതാണ് യാസ് അഥവാ യൂത്ത് അസോസിയേഷൻ ഓഫ് സലാലയുടെ ലക്ഷ്യം. ഈ ലക്ഷ്യത്തോടെ സലാലയിലെ മലയാളിയുവാക്കളെ ഒരുമിച്ച്കൂട്ടുകയും അവരുടെ പ്രതിഭനിലനിർത്താനും കഴിവുകൾ വളർത്താനുമുതകുന്ന കലാപരിപാടികളും കായികമത്സരങ്ങളും സാംസ്കാരികപരിപാടികളും സംഘടിപ്പിക്കുകയും ഇത്തരംപരിപാടികൾ ആസ്വദിക്കുന്നതിന് പ്രവാസിമലയാളികൾക്ക് അവസരമൊരുക്കുകയും ചെയ്യും.
അതോടൊപ്പം പ്രവാസത്തിന്റെ വിരഹവും വേദനയും പ്രയാസങ്ങളും ഉള്ളിന്റെ ഉള്ളിലെ വിങ്ങലുകളിലൊതുക്കി ദിനരാത്രങ്ങൾ തള്ളിനീക്കുന്ന പച്ചമനുഷ്യരുടെ പ്രയാസങ്ങൾ പരിഹരിക്കാനും എല്ലാവിധ മതിൽകെട്ടുകളും കെട്ടുപാടുകളും മാറ്റിവെച്ച് എല്ലാമനുഷ്യർക്കും സമാശ്വാസവും സ്വാന്തനവുമേകുവാനും പരിശ്രമിക്കും. തൊഴിൽപരമായസഹായങ്ങൾ, രോഗീപരിചരണം, മെഡിക്കൽ ക്യാമ്പുകൾ,കൗൺസലിങ്ങ്, ചൂഷണങ്ങൽക്കെതിരെ പ്രതികരിക്കലും ബോധവൽക്കരണവും തുടങ്ങി സാധ്യമാകുന്ന എല്ലാ ജീവകാരുണ്യപ്രവർത്തനങ്ങൾക്കും യാസ് മുൻകൈയ്യെടുക്കും.
ഇന്ന് യുവതലമുറകളെ വഴിതെറ്റിക്കുന്നതും കുടുബബന്ധങ്ങൾ ശിഥിലമാക്കുന്നതുമായ എല്ലാവിത അധാർമികപ്രവണതകൾക്കും മൂല്യച്യുതികൾക്കുമെതിരെ നന്മയിൽ സഹകരിക്കുന്ന എല്ലാ മനുഷ്യരുടേയും സഹകരണത്തോടെ യാസ് സാധ്യമാകുന്ന പ്രവർത്തനങ്ങളിലേർപ്പെടും. പ്രവാസികളുടെ നിസ്സഹായാവസ്ഥ ചൂഷണം ചെയ്ത് അവന്റെ സമ്പത്തും സമാധാനവും ആരോഗ്യവും കവർന്നെടുക്കുന്ന പലിശ, മദ്യ-മയക്കുമരുന്നു, പെൺവാണിഭ മാഫിയകളെ നിയമത്തിന്റെ പിടിയിലകപ്പെടുത്തുന്നതിനായ് പരിശ്രമിക്കും. അങ്ങനെ സാധ്യമാകുന്ന എല്ലാ നല്ല പ്രവർത്തനങ്ങൾക്കും യൂത്ത് അസോസിയേഷൻ ഓഫ് സലാലയുടെ പ്രവർത്തകർ മുന്നണിയിലുണ്ടാവും.
ഞങ്ങളുമായ് സഹകരിക്കാൻ തയ്യാറുള്ള സലാലയിലെ എല്ലാ മലയാളീസഹോദരങ്ങൾക്കും യാസിലേക്ക് സ്വാഗതം, താഴെയുള്ള കമന്റ്ബോക്സിൽ നിങ്ങളുടെ അഭിപ്രായങ്ങളും നിർദേഷങ്ങളും മറ്റും ഞങ്ങളുമായ് പങ്കുവെക്കൂ...

No comments:
Post a Comment