Saturday, June 18, 2011

സാമ്പത്തിക തട്ടിപ്പുകൾ: പ്രവാസികൾ ജാഗ്രത പുലർത്തുക-യാസ്

സലാല:കേരളത്തിൽ വ്യാപകമായികൊണ്ടിരിക്കുന്ന സാമ്പത്തിക തട്ടിപ്പുകൾക്കെതിരെ പ്രവാസികൾ ജാഗ്രത പുലർത്തണമെന്ന് യൂത്ത് അസോസിയേഷൻ ഓഫ് സലാല (യാസ്‌) സെക്രട്ടറിയേറ്റ് ആഹ്വാനം ചെയ്തു. നെറ്റ്‌വർക്ക് മാർക്കറ്റിങ്ങ്, മൾട്ടിലെവൽ മാർക്കറ്റിങ്ങ്, നിക്ഷേപപദ്ധതികൾ, ഹൗസിങ്ങ് പ്രോജക്റ്റുകൾ തുടങ്ങി വിവിധ രൂപത്തിലും പേരിലുമുള്ള തട്ടിപ്പിലൂടെ ജനങ്ങളെ വഞ്ചിച്ച് പണം തട്ടുന്ന കമ്പനികളുടെ വിവരങ്ങൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. നിയമപാലകരുടെ സഹകരണത്തോടെയും വമ്പൻ പരസ്യങ്ങളിലൂടെയുമാണ് ഇത്തരം കമ്പനികൾ ഇരകളെ കെണിയിൽ വീഴ്ത്തുന്നത്. ഇതിനെതിരെ സർക്കാർ പ്രത്തേക ഫൈനാൻസ് ക്രൈം സെൽ രൂപീകരിച്ച് വിവിധ പ്രദേശങ്ങളിലെ തട്ടിപ്പുകമ്പനികളുടെ വിവരങ്ങൾ ജനങ്ങളെ അറിയിക്കുകയും അവക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുകയും വേണം.
അധ്വാനിക്കാതെ എളുപ്പം പണം സമ്പാതിക്കാമെന്ന മോഹമുണർത്തി നടത്തുന്ന ഇത്തരം നിക്ഷേപപദ്ധതികളിൽ ധാരാളം പ്രവാസികൾ ഉൾപ്പെടുകയും വഞ്ചിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. തട്ടിപ്പിനിരയാകുന്നവർ ജീവിത നൈരാശ്യത്തിലേക്കും കുടുംബത്തകർച്ചയിലേക്കും അത്മഹത്യയിലേക്കും വലിച്ചെറിയപ്പെടുകയാണ്. ഈ വിപത്തിനെതിരെ മുഴവൻ പ്രവാസി സംഘടനകളും ഒറ്റകെട്ടായ് രംഗത്ത് വരികയും ചതിക്കുഴികളെകുറിച്ച് വ്യാപകമായ ബോധവൽക്കരണം നടത്തി തട്ടിപ്പുകൾക്കെതിരെ വമ്പിച്ച ജനമുന്നേറ്റം രൂപപ്പെടുത്തേണ്ടതുണ്ടെന്നും സെക്രട്ടറിയേറ്റ് വിലയിരുത്തി. യാസ് പ്രസിഡന്റ് ജി.സലീം സേട്ട് അധ്യക്ഷതവഹിച്ചു.

1 comment:

ഫസലുൽ Fotoshopi said...

തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ട വിഷയം