Saturday, May 28, 2011

രാഷ്ട്രീയ പ്രബുദ്ധത തെളിയിച്ച കേരള ജനതയ്ക്ക് അഭിനന്ദനങ്ങൾ: യാസ്

Published in Gulf Madhyamam on 20.05.2011
സലാല: കേരള രാഷ്ട്രീയത്തിൽ ഒരേ സമയം ഭരണകക്ഷികൾക്കും പ്രതിപക്ഷത്തിനും ഷോക്ക്ട്രീറ്റ്മെന്റ് നൽകിയ കേരള ജനതയുടെ രാഷ്ട്രീയ പ്രബുദ്ധതയെ യൂത്തസോസിയേഷൻ ഓഫ് സലാല (യാസ്) സെൻട്രൽ കമ്മിറ്റി അഭിനന്ദിച്ചു. ഭരണനേട്ടങ്ങൾ ജനങ്ങൾക്ക് എത്തിച്ചുകൊടുക്കുന്നതിന് പകരം ഗ്രൂപ്പ് വഴക്കുകളിലും അനാവശ്യവിവാദങ്ങളിലും അഭിരമിച്ചവർക്ക് ഈ തിരഞ്ഞെടുപ്പ് ഫലം ഒരു പാഠമാകേണ്ടതാണ്. മരണം വരെ അധികാര കസേര വിട്ടൊഴിയാൻ തയ്യറാകത്തവരേയും ജനകീയ പ്രശ്നങ്ങളോട് മുഖം തിരിഞ്ഞു നിൽക്കുന്നവരേയും ഞെട്ടിക്കുന്ന ഫലമാണ് കേരളം ദർശിച്ചത്. ഇടതു-വലതു കക്ഷികളെ മാറിമാറി വരിക്കാൻ പ്രേരിപ്പിക്കുന്ന ഭരണവിരുദ്ധവികാരത്തിന് പകരം ജനക്ഷേമ ഭരണം നടത്തുന്നവരെ വീണ്ടും ഭരണത്തിലേറ്റുവാൻ ജനങ്ങൾ തയാറാണ് എന്ന സൂചനകൂടിയാണ് ഈ തിരഞ്ഞെടുപ്പ് ഫലം നൽകുന്നത്. വരാന്‍ പോകുന്ന നിയമസഭയും മന്ത്രിസഭയും വിഷയങ്ങളെ കുറിച്ച് പഠിച്ച് പീഡിതരോടും അടിച്ചമർത്തപ്പെടുന്ന ഇരകളോടുമോപ്പം നിന്നുകൊണ്ട് അഴിമതിരഹിതമായ ഒരു ജനപക്ഷവികസനത്തിന്റെ കേരളീയ മോഡൽ നടപ്പിൽ വരുത്തുവാൻ ശ്രമിക്കണം. പ്രവാസികളുടെ ആവശ്യങ്ങൾ ഗൗരവത്തിലെടുത്ത് തിരഞ്ഞെടുപ്പുകളിലെ പങ്കാളിത്തം, ക്ഷേമ പദ്ധതികൾ തുടങ്ങിയ വിഷയങ്ങളിൽ കൂടുതൽ പ്രായോഗികമായ സമീപനം സ്വീകരിച്ചു കേരളീയ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികള്ക്ക് ആശ്വാസം നല്ക ണമെന്നും യാസ് പ്രസിഡന്റ് G. സലിം സേട്ട് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.. ജ: സെക്രട്ടറി സമീർ ജലാൽ റിപ്പോർട്ട് അവതരിപ്പിച്ചു

No comments: