Saturday, May 28, 2011

സമ്മര്‍ മൊമന്റ്‌സ്' 28 മുതല്‍

സലാല: അവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്കായി 'യാസ്' സംഘടിപ്പിക്കുന്ന 'സമ്മര്‍ മൊമന്റ്‌സ് 2011' ഈമാസം 28 മുതല്‍ ആരംഭിക്കും. സലാല ഐ.എം.ഐ ഹാളില്‍ അടുത്തമാസം രണ്ടു വരെ വൈകുന്നേരം നാലര മുതല്‍ ആറര വരെയാണ് സമ്മര്‍ മൊമന്റ്‌സ് സംഘടിപ്പിക്കുന്നത്. കരിയര്‍ , പേഴ്‌സണാിലിറ്റി ഡവലപ്‌മെന്റ് , ഐ.ടി, മോറല്‍, കള്‍ച്ചറല്‍ എന്നിങ്ങനെ വിവിധ സെഷനുകളായി സംഘടിക്കുന്ന അവധിക്കാല ടീന്‍സ് ക്യാമ്പില്‍ പ്രമുഖര്‍ ക്ലാസെടുക്കും. ക്വിസ് ടൈം, വിനോദയാത്ര തുടങ്ങി വിവിധ മല്‍സരങ്ങള്‍ എന്നിവയും ക്യാമ്പംഗങ്ങള്‍ക്ക് വിജ്ഞാനത്തോടൊപ്പം ആനന്ദവും പകരും. എട്ട് മുതല്‍ പ്ലസ്ടു വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. വിവരങ്ങള്‍ക്ക് 99497291, 95851425,99583913

No comments: