ഇന്റര്‍നെറ്റ് സൗകര്യം യാതൊരു തരത്തിലും ലഭ്യമല്ലാത്തവര്‍ക്കായി യാസ് പ്രവര്‍ത്തകര്‍ ഫോറങ്ങള്‍ വിതരണം ചെയ്ത് വിവരങ്ങള്‍ ശേഖരിച്ച് ഓലൈനില്‍ രജിസ്റ്റര്‍ ചെയ്യും. ഇതിന്റെ ഭാഗമായി ലേബര്‍ ക്യാമ്പുകളും ബാച്ചിലര്‍ അക്കമഡേഷനും കേന്ദ്രീകരിച്ച്് സാധാരണക്കാരായ പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി. ധാരാളം പേര്‍ ഇത്തരത്തില്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്ന് യാസ് പ്രസിഡന്റ് മുഹമ്മദ് സാദിഖ് അറിയിച്ചു. രജിസ്‌ട്രേഷന്‍ സഹായം ആവശ്യമുള്ളവര്‍ക്കായി യാസ് സലാലയിലെ വിവിധ സ്ഥലങ്ങളില്‍ ഹെല്‍പ് ഡെസ്‌ക് തുറന്നിട്ടുണ്ട് ബന്ധപ്പെടേണ്ട നമ്പര്‍: 99277421 സനാഇയ്യ, 92124465,ഔഖത്ത്,92907192 ന്യൂസലാല,99086905 നമ്പര്‍5, 92465109 സലാല ചൗക്, 99674175ഹാഫ,99702615 സാധ, 99604497 അല്‍ഖര്‍ള് ,98671804,92213265 ഓഫീസ്.
Monday, July 12, 2010
എംമ്പസി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍: യാസ് ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചു
സലാല: ഒമാനിലെ ഇന്ത്യന്‍ എംബസി ഓണ്‍ലൈന്‍ രജിസ്്‌ട്രേഷന് ആവശ്യമായ സഹായങ്ങള്‍ നല്‍കാന്‍ യൂത്ത് അസോസിയേഷന്‍ ഓഫ് സലാല(യാസ്) സംവിധാനമേര്‍പ്പെടുത്തി. ഇന്ത്യന്‍ പൗരന്‍മാരെക്കുറിച്ച അടിസ്ഥാന വിവരങ്ങള്‍ ശേഖരിക്കുന്നതിനും അടിയന്തര ഘട്ടങ്ങളില്‍ അവരെ ബന്ധപ്പെടുതിനുമാണ് ഇത്തരമൊരു രജിസ്‌ട്രേഷന്‍. എംബസിയുടെ വെബ്്‌സൈറ്റായസന്ദര്‍ശിക്കുവര്‍ക്ക് രജിസ്്‌ട്രേഷന്‍ ഫോമില്‍ വിവരങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയും. ഒമാനില്‍ കുടുംബത്തോടൊപ്പം കഴിയുന്നര്‍ ഒപ്പം താമസിക്കുന്ന കൊച്ചുകുട്ടികളടക്കം മുഴുവന്‍ കുടുംബാംഗങ്ങളുടെയും പേര് വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment