Saturday, July 10, 2010

യൂത്ത് അസോസിയേഷന്‍ ഓഫ് സലാല (യാസ്) പുന:സംഘടിപ്പിച്ചു


ജി.സലീം സേഠ് പ്രസിഡണ്ട്, കെ.ജെ സമീര്‍ ജനറല്‍ സെക്രട്ടറി

ജി.സലീം സേഠ്
കെ.ജെ സമീർ

സലാല: സലാലയിലെ കലാസാംസ്കാരിക കൂട്ടായ്മയായ യാസ്  പുന:സംഘടിപ്പിച്ചു. യുവജന സംഘടനാ പ്രഖ്യാപനത്തിന്‌ ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ജി.സലീം സേഠിനെ പ്രസിഡണ്ടായും, കെ.ജെ സമീറിനെ ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുത്തു. സലാല ടൈംസ് എഡിറ്റര്‍ കെ.വജ്‌ഹുല്‍ ഹലീമാണ്‌ വൈസ് പ്രസിഡണ്ട്. എഞ്ചിനീയര്‍ അബ്ദുല്ല മുഹമ്മദ് (സെക്രട്ടറി), സാബൂഖാന്‍ (ട്രഷറര്‍) എന്നിവരാണ്‌ മറ്റ് ഭാരവാഹികള്‍. കേന്ദ്ര ഉപദേശകസമിതി അംഗങ്ങളായി കെ.പി.അര്‍ഷദ് , സലീല്‍ ബാബു, എഞ്ചിനീയര്‍ ഷബീര്‍ പി.ടി, എഞ്ചിനീയര്‍ എന്‍ പി. സിദ്ദീഖ്, മുസമ്മില്‍, യൂസുഫ് എന്നിവരെയും തെരഞ്ഞെടുത്തു.
കലാ സാംസ്കാരിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ പ്രവാസീ യുവജനങ്ങളുടെ ഒഴിവുസമയവും കര്‍മ്മശേഷിയും ഫലപ്രദമായി പ്രയോജനപ്പെടുത്താനുതകുന്ന വൈവിധ്യമാര്‍ന്ന പരിപാടികള്‍ ആവിഷ്കരിച്ച് നടപ്പാക്കുമെന്ന് യാസിന്റെ പുതിയ ഭരണഘടന വ്യക്തമാക്കുന്നു. പ്രവാസികളുടെ വൈയക്തികവും സാമൂഹികവും കുടുംബപരവുമായ പ്രശ്നങ്ങളുടെ പരിഹാരത്തിന്‌ സന്നദ്ധസംഘടനകളുടെയും അധികാരികളുടേയും സഹകരണം ഉറപ്പ് വരുത്തി സാധ്യമാവുന്ന കര്‍മ്മാപരിപാടികള്‍ക്ക് യാസ് രൂപം നല്‍കും. 35 വയസ്സ് വരെ പ്രായമുള്ള മൂല്യബോധമുള്ള ഏതൊരു മലയാളിക്കും യാസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാവും വിധം ഘടനാപരമായ മാറ്റം ഉള്‍ക്കൊണ്ടാണ്‌ യാസ് പുന:സംഘടിപ്പിച്ചതെന്ന് പ്രസിഡണ്ട് സലീം സേഠ് അറിയിച്ചു. ധാര്‍മ്മിക സദാചാരമൂല്യങ്ങളെക്കുറിച്ച് യുവാക്കളില്‍ ബോധവല്‍ക്കരണം നടത്തി സ്വന്തത്തോടും കുടുംബത്തോടും സമൂഹത്തോടുമുള്ള ബാധ്യതകള്‍ നിര്‍വ്വഹിക്കാന്‍ യുവാക്കളെ പ്രാപ്തരാക്കാനും മദ്യം, മയക്ക്മരുന്ന്, പലിശ തുടങ്ങിയവയില്‍ നിന്ന് സമൂഹത്തെ മുക്തമാക്കാനുതകുന്ന പരിപാടികള്‍ക്കും യാസ് രൂപം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.. ഐഡിയല്‍ സെന്ററില്‍ നടന്ന പരിപാടിയില്‍ യാസ് രക്ഷാധികാരി സി.പി ഹാരിസ് അദ്ധ്യക്ഷത വഹിച്ചു.