Sunday, July 4, 2010

സാമ്പത്തിക തട്ടിപ്പുകള്‍ക്കെതിരെ യുവജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം-യാസ് സർഗ സംഗമം


സലാല: സാമ്പത്തിക തട്ടിപ്പുകള്‍ അനുദിനം വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ യുവജനങ്ങള്‍ ജാഗ്രതപുലര്‍ത്തണമെന്ന് യാസ് സര്‍ഗസംഗമം അഭിപ്രായപ്പെട്ടു.  യാസ് അല്‍ഹസീല യൂണിറ്റൊരുക്കിയ ചര്‍ച്ചയില്‍ 'സാമ്പത്തിക തട്ടിപ്പുകള്‍: കാരണങ്ങളും പ്രതിവിധിയും' എന്ന വിഷയത്തില്‍ .കെ.പി.അര്‍ഷദ് പ്രബന്ധമവതരിപ്പിച്ചു. മലയാളികളുടെ ആര്‍ത്തിയും അധ്വാനിക്കാതെ പണമുണ്ടാക്കണമെന്ന മോഹവുമാണ്‌ ദിനേന ഇത്തരം തട്ടിപ്പുകള്‍ വര്‍ധിച്ചുവരുന്നതിനുകാരണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പരസ്യങ്ങളിലൂടെയും പ്രമുഖരുടെ പേരുകളുപയോഗിച്ചും ജനങ്ങളെ ചൂഷണം ചെയ്യുന്നതിനെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം. വിവിധ പദ്ധതികളിലും സംരഭങ്ങളിലും നിക്ഷേപിക്കുന്നതിനുമുമ്പ് പ്രവാസികള്‍ ആവശ്യമായ അന്വേഷണങ്ങളും മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. അല്‍ ഹസീല യൂനിറ്റൊരുക്കിയ സര്‍ഗസംഗമത്തില്‍ യാസ് പ്രസിഡണ്ട് ജി.സലീം സേഠ് അദ്ധ്യക്ഷത വഹിച്ചു. ഷിജു ശശിധരന്‍ സംസാരിച്ചു. സി.ടി ജലീല്‍, അഫ്നാസ്, ആബിദ്, ബഷീര്‍ എന്നിവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

അല്‍ സലാം യൂനിറ്റ് ഒരുക്കിയ സര്‍ഗസംഗമത്തില്‍ യാസ് വൈസ് പ്രസിഡണ്ട് വജ്‌ഹുല്‍ ഹലീം അദ്ധ്യക്ഷത വഹിച്ചു. എഞ്ചിനീയര്‍ അബ്ദുല്ല മുഹമ്മദ് സംസാരിച്ചു. ജാബിര്‍ ബാബു,  മന്‍സുര്‍ എന്നിവര്‍ കലാപരിപാടികളവതരിപ്പിച്ചു.

No comments: